ന്യൂഡൽഹി: തെലങ്കാനക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കനത്തമഴയെ തുടർന്നു ഏറെ നാശനഷ്ടം നേരിട്ട സംസ്ഥനത്തിന് രിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കം ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നാശം വിതച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഡൽഹിയിലെ ജനങ്ങൾ തെലങ്കാനയിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡൽഹി സർക്കാർ 15 കോടി രൂപ തെലങ്കാന സർക്കാരിന് സംഭാവന ചെയ്യുമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു ഡൽഹി സർക്കാരിന്റെ സഹായഹസ്തത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഫോണിലൂടെ നേരിട്ട് വിളിച്ച് നന്ദിയറിയിച്ചു
Floods have caused havoc in Hyderabad. People of Delhi stand by our brother and sisters in Hyderabad in this hour of crisis.
Delhi govt will donate Rs 15 cr to the Govt of Telangana for its relief efforts.
— Arvind Kejriwal (@ArvindKejriwal) October 20, 2020
CM Sri KCR, over a telephone call, thanked Delhi CM Sri @ArvindKejriwal for extending Rs 15 Cr assistance towards relief efforts in rains and flood-hit Hyderabad. Hon'ble CM stated that Delhi displayed it's generosity through this gesture. https://t.co/Um1eThKjmz
— Telangana CMO (@TelanganaCMO) October 20, 2020
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 5000 കോടിയുടെ നാശനഷ്ടങ്ങളാണുണ്ടായത്. 70 ഓളം പേർ മരിക്കുകയും ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ൈഹദരാബാദിൽ 37,000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
Post Your Comments