ന്യൂയോർക്: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചൈനയോട് മൃദു സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്ക് അത് നല്ലതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍. ബൈഡനെതിരായ ആരോപണങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്‍റെ ‘വിജയാഘോഷ’ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഒരു മികച്ച ബിസിനസുകാരനാണെന്നും, ചൈന അയാള്‍ക്ക് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ജൂനിയര്‍ പുതുതായി ആരോപിച്ചിട്ടുണ്ട്. ആ പണം യഥാര്‍ത്ഥത്തില്‍ ബൈഡനെ വിലക്കുവാങ്ങുന്നതിനാണെന്നും, അതുകൊണ്ട് ബൈഡന്‍ ചൈനയോട് മൃദു സമീപനം സ്വീകരിക്കുമെന്നുമാണ് ട്രംപ് ജൂനിയര്‍ അഭിപ്രായപ്പെടുന്നത്.
തന്റെ പിതാവും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അവിശ്വസനീയമായ ബന്ധമാണ് ഉള്ളതെന്ന് ട്രംപ് ജൂനിയര്‍. ലോകമെമ്ബാടുമുള്ള സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീഷണിയെ നേരിടാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
read also: രണ്ട് വര്‍ഷത്തോളം 12 കാരനായ സ്വന്തം മകനെ പീഡിപ്പിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു
അഹമ്മദാബാദില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിക്ക് ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഈ വര്‍ഷം തുടക്കത്തില്‍ പിതാവിന് ലഭിച്ച സ്വീകരണത്തില്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
നവംബര്‍ മൂന്നിനാണ് യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍.
Post Your Comments