വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പതിനേഴ് ദിവസം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്‍.ഒ മെല്ലി ധില്ലന്‍ പറഞ്ഞു. എന്നാൽ പതിന്നാല് സംസ്ഥാനങ്ങളില്‍ ബൈഡന്റെ ലീഡ് കുറഞ്ഞതാണ് പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തുന്നത്.
‘അലസമനോഭാവം വെടിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിത്. പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും’, ധില്ലന്‍ പറഞ്ഞു. രാജ്യത്തെ ക്രമസമാധാന പാലനം തങ്ങള്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്ന നിലയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം. ബ്ലാക്ക് ലൈവ്‌സ മാറ്റര്‍ വംശീയ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ ക്രമസമാധാന നില തകരാറിലാക്കിയെന്നാണ് ഇവരുടെ ആരോപണം. ഇതിന് കാരണക്കാരന്‍ ജോ ബൈഡനാണെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം.
Post Your Comments