വാഷിംഗ്ടൺ: ഭീകരരര്‍ക്ക് അഭയമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ നീക്കം ചെയ്യുമെന്ന് അമേരിക്ക. 335 മില്യണ്‍ഡോളര്‍ പിഴയൊടുക്കിയാല്‍ മാത്രമേ ഇക്കാര്യം സാധ്യമാകൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, പണം കൈമാറിയെന്നും എന്നാല്‍ അമേരിക്കയുടെ ഭാഗത്തു നിന്ന് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് സുഡാന് പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് പറഞ്ഞു.
1993ല്‍ ഒസാമ ബിന്ലാദന് അഭയം നല്‍കിയതിനു പിന്നാലെയാണ് സുഡാനെ അമേരിക്ക ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സുഡാന്റെ അതിഥിയായാണ് ഒസാമ അവിടെ താമസിച്ചിരുന്നത്. 1998ല്‍ ആഫ്രിക്കയിലെ അമേരിക്കന്‍ എംസികള്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഇത്രയും തുക പിഴയൊടുക്കാന്‍ സുഡാനോട് ആവശ്യപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി.
Read Also: ഇന്ത്യ മാന്യമായ അയല്‍രാജ്യം, ദുര്‍ഘട സമയങ്ങളില്പ്പോലും തങ്ങളോടൊപ്പം നിന്നെന്ന് അഫ്ഗാന്
അമേരിക്കയില്‍ ഭീകരവാദത്തിനും മറ്റും ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരമായാണ് ഇത്രയും തുക ആവശ്യപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി. 30 വര്‍ഷക്കാലം സുഡാന്റെ പ്രസിഡന്റായിരുന്ന ഒമര്‍ അല്‍ ബാഷിര്‍ തല്‍സ്ഥാനത്തു നിന്ന് നീക്കംചെയ്യപ്പെട്ട ശേഷമാണ് അമേരിക്ക- സുഡാന് ബന്ധത്തില്‍ ചില നല്ല സൂചനകള്‍ കണ്ടുതുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments