വാഷിംഗ്‌ടൺ: ഇറാനെ തഴഞ്ഞ് ഇസ്രായേലിന് ബൈഡന്റെ കരുതല്‍. വൈറ്റ്ഹൗസില്‍ ഞാനുള്ളപ്പോള്‍ ഇറാന്‍ ആണവ ശക്തിയാകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്റെ ഉറപ്പ്. പുതിയ പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിനെക്കാള്‍ വിശ്വാസവും കരുതലും തന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാമെന്ന് ഡെമോക്രാറ്റ് പ്രസിഡന്‍റായ ബൈഡന്‍ ഇസ്രായേല്‍ പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന് ഉറപ്പുനല്‍കിയത്. ജൂത രാജ്യവുമായി തന്റെ ബന്ധം ഉരുക്കിലുറച്ചതാണെന്നും വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു ഇസ്രായേല്‍ പ്രതിനിധിയെ കണ്ട അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം വീണ്ടും സജീവമാക്കിയിരുന്നു. ഇത് ഇസ്രായേലിനെ പ്രകോപിപ്പിച്ച സാഹചര്യത്തിലാണ് യു.എസ് പ്രതികരണം. നെതന്യാഹുവിന്റെ പിന്‍ഗാമിയായി നാഫ്റ്റലി ബെനറ്റ് എത്തിയ ശേഷം ഇരുവരും തമ്മിലെ കൂടിക്കാഴ്ചക്ക് രണ്ടു രാജ്യങ്ങളിലും നീക്കങ്ങള്‍ സജീവമാണ്. അടുത്ത ആഴ്ചകളില്‍ ഇത് ഉണ്ടാകുമെന്നാണ് സൂചന. അതിനിടെയാണ് ഇറാനെ കൂടുതല്‍ പിണക്കി മേഖലയിലെ ഏറ്റവും വലിയ ആണവ ശക്തിയായ ഇസ്രായേലിനെ ആശ്വസിപ്പിച്ച് ബൈഡന്‍ രംഗത്തെത്തിയത്.
Post Your Comments