COVID 19Latest NewsNewsGulfOman

കോവിഡ് : ഗൾഫ് രാജ്യത്ത് എട്ടു മരണംകൂടി

മസ്‌ക്കറ്റ് : ഒമാനിൽ 439പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111,033ഉം മരണസംഖ്യ 1122ഉം ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 549 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 96949ആയി ഉയർന്നു.

Also read : മദ്യക്കടത്ത് : പ്രവാസികൾ പിടിയിൽ

87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 501 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button