CricketLatest NewsIndiaNewsSports

“ധോണി ടീമില്‍ നിന്ന് പുറത്തുപോകണം” ; സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധവുമായി ചെന്നൈ ആരാധകർ

ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ചെന്നൈ നായകന്‍ ധോണി ടീം വിടണമെന്നാണ് സൂപ്പര്‍ കിംഗ്സ് ആരാധകര്‍ ഉന്നയിക്കുന്ന ആവശ്യം. വരും സീസണുകളില്‍ പരിശീലകനായോ മെന്‍്ററായോ ധോണിയെ ടീമില്‍ ആവശ്യമില്ലെന്നും ധോണിക്കൊപ്പം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങും ടീമില്‍ നിന്ന് പുറത്തു പോകണമെന്നും രൂക്ഷമായ ഭാഷയില്‍ പ്രതിഷേധിക്കുകയാണ് ആരാധകര്‍ .

Read Also : നേപ്പാൾ അതിർത്തിയിൽ ഭീകര സംഘടനകളുടെ സഹായത്തോടെ മദ്രസകൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്

ടീം തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് ആരാധകരുടെ ഇത്തരത്തിലുള്ള രോഷം ശക്തമായിരിക്കുന്നത്. ജഗദീശനെപ്പോലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നില്ലെന്നും ടീമിലെ യുവതാരങ്ങളുടെ കരിയര്‍ ധോണി നശിപ്പിച്ചു എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

“ധോണി ടീമില്‍ നിന്ന് പുറത്തുപോകണം. അടുത്ത സീസണില്‍ ആകെ മാറിയ ഒരു ടീമുമായി ചെന്നൈ എത്തണം. മോശം താരങ്ങളെ ടീമില്‍ എത്തിച്ച മാനേജ്മെന്‍്റ് പണം മാത്രമാണ് നോക്കുന്നത്. ജഡേജയെയും സാം കരനെയും മാത്രം അടുത്ത സീസണില്‍ നിലനിര്‍ത്തിയാല്‍ മതി ഇത്തരത്തിലാണ് ആരാധക പ്രതികരണം.

ചെന്നൈ സൂപ്പര്‍ കിംഗ്സിലെ യുവതാരങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത ഇല്ലെന്ന ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രസ്താവയോടെയാണ് വിവാദം തുടങ്ങുന്നത്. യുവതാരങ്ങള്‍ക്ക് വേണ്ടത്ര അവസരം നല്‍കാതെയാണ് ധോണി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. തോല്‍വികളുടെ പഴി ടീം അംഗങ്ങള്‍ക്കു മുകളില്‍ ഇട്ട് കൈ കഴുകുന്ന സമീപനമാണ് ധോണി സ്വീകരിച്ചിരിക്കുന്നതെന്നും ക്രിക്കറ്റ് ആരാധകര്‍ കുറ്റപ്പെടുത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button