ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍. സംഭവത്തിന് തുടക്കം കുറിച്ചത് ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിന്‍ ഗോഖലെ ലേ എയര്‍പോര്‍ട്ടിന് സമീപത്ത് നിന്നെടുത്ത വിഡിയോയാണ് . അദ്ദേഹത്തിന്റെ വിഡിയോയില്‍ ലേ ചൈനയിലെ സ്ഥലമെന്നാണ് രേഖപ്പെടുത്തിയത്. ഒബ്സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കഞ്ചന്‍ ഗുപ്ത ഇത് കണ്ടെത്തിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്.
Read Also: ബ്രഹ്‌മോസ് പരീക്ഷണ വിജയത്തിൽ ഞെട്ടി ചൈന; ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി
എന്നാൽ ഇന്ത്യയുടെ അതിരുകള്‍ മാറ്റിവരക്കാനാണ് ട്വിറ്ററിന്റെ ശ്രമം. ജമ്മുകശ്മീരിനെ ചൈനയോടൊപ്പം കൂട്ടിചേര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ലേ. അതോ യു.എസ് കമ്പനി ഇന്ത്യയിലെ നിയമങ്ങള്‍ക്കും മുകളിലാണോയെന്നും ഗുപ്ത ചോദിച്ചു. ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഉടന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം ലേയിലെ യുദ്ധസ്മാരകമായ ഹാള്‍ ഓഫ് ഫെയിമില്‍ നിന്നും വിഡിയോ ഷെയര്‍ ചെയ്തപ്പോഴുള്ള ലൊക്കേഷനില്‍ ലേ ചൈനയിലാണ് കാണിച്ചതെന്ന് നിതിന്‍ ഗോഖലെയും സമ്മതിച്ചു. ട്വിറ്റര്‍ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments