Latest NewsInternational

പ്രവാചകനിന്ദയുടെ പേരില്‍ അധ്യാപകന്റ കൊലപാതകം’ ഭീഷണികള്‍ വന്നത് വിദ്യാര്‍ഥിയുടെ പിതാവിന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റിനുശേഷം, 18 കാരനായ കൊലയാളിയെ പോലീസ് വെടിവെച്ചു കൊന്നു

ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് 47 കാരനായ അധ്യാപകനായ സാമുവല്‍ പാറ്റിയെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച പാരീസ് നഗരപ്രാന്തത്തില്‍ കഴുത്തറുത്ത നിലയില്‍ കൊല്ലപ്പെട്ട ചരിത്ര അധ്യാപകന് മുമ്ബ് നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നതായി വ്യക്തമായി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ ക്ലാസില്‍ കാണിച്ചതിന് പിന്നാലെയാണ് അധ്യാപകന് ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചത്. ഫ്രാന്‍സിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ജീന്‍ ഫ്രാങ്കോയിസ് റിക്കാര്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് 47 കാരനായ അധ്യാപകനായ സാമുവല്‍ പാറ്റിയെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

അതിനുപിന്നാലെയാണ് അധ്യാപകനെതിരെ ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിന് ശേഷാണ് അധ്യാപകനെതിരെ “അണിനിരക്കാന്‍” ആഹ്വാനം ചെയ്തുകൊണ്ടുള്ള രക്ഷിതാവിന്‍റെ വീഡിയോ വന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ ആദ്യം നടന്ന അധ്യാപകന്‍റെ വിവാദ ക്ലാസ്സിന് ശേഷം സ്കൂളിന് ഭീഷണികള്‍ നേരിട്ടതായി റിക്കാര്‍ഡ് പറഞ്ഞു.

വിവാദമായ കാരിക്കേച്ചറുകളില്‍ പ്രവാചകനെ നഗ്നനായി അവതരിപ്പിച്ചതായും അധ്യാപകന്‍ അശ്ലീലസാഹിത്യം പ്രചരിപ്പിച്ചതായും വിദ്യാര്‍ഥിയുടെ പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. അധ്യാപകനെതിരെ പെണ്‍കുട്ടിയും അച്ഛനും ക്രിമിനല്‍ പരാതിയും മാനനഷ്ടക്കേസും നല്‍കിയിരുന്നതായും റിക്കാര്‍ഡ് പറഞ്ഞു. ഈ ആഴ്ച ആദ്യം അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അതില്‍ സ്കൂളില്‍ അപമാനിച്ചുവെന്ന് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ചെയ്ത വീഡിയോയില്‍ അധ്യാപകനെക്കുറിച്ചും സ്കൂളിന്‍റെ വിലാസവും വെളിപ്പെടുത്തി.

ഇതിനുപിന്നാലെയാണ് അധ്യാപകനെ നേരിട്ട് ഭീഷണി സന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറായി കോണ്‍ഫ്ലാന്‍സ്-സൈന്റ്-ഹോണറിനിലുള്ള തന്റെ സ്കൂളിന് പുറത്തുവെച്ചാണ് സാമുവല്‍ പാറ്റിയെ കഴുത്തറുത്ത് കൊന്നത്. കൊലയാളിയായ 18 കാരനെ പോലീസ് വെടിവെച്ചുകൊന്നതായാണ് റിപ്പോര്‍ട്ട്. റഷ്യക്കാരനാണ് കൊലയാളിയെന്നാണ് സൂചന. ഇതേക്കുറിച്ച്‌ ഫ്രാന്‍സിലെ റഷ്യന്‍ എംബസി പ്രതികരിച്ചിട്ടുണ്ട്. അബ്ദുല്ലഖ് അന്‍സോറോവ്, ആറുവയസ്സുള്ളപ്പോള്‍ കുടുംബത്തിനൊപ്പം ഫ്രാന്‍സില്‍ അഭയാര്‍ഥിയായി എത്തിയതാണ്.

read also: 12 പദ്ധതികളിലെ അഴിമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം

18കാരനായ ഇയാള്‍ക്ക് ഫ്രാന്‍സില്‍ താമസാനുമതി ലഭിച്ചതാണെന്നും റഷ്യ വ്യക്തമാക്കുന്നു. ഇയാള്‍ക്ക് റഷ്യയുമായി ഒരു ബന്ധവുമില്ലെന്നും എംബസി വ്യക്തമാക്കി.കൊലപാതകിക്ക് സ്കൂളുമായോ വിദ്യാര്‍ത്ഥികളുമായോ മാതാപിതാക്കളുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അധ്യാപകനെതിരായ ഓണ്‍ലൈന്‍ കാമ്ബെയ്‌നിന് ശേഷമാണോ ഇയാള്‍ അധ്യാപകനെതിരെ രംഗത്തെത്തിയതെന്നും പരിശോധിക്കുന്നുണ്ട്. സാമുവല്‍ പാറ്റിയെ എവിടെ കണ്ടെത്താമെന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ച്‌ വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊലപാതകി സ്കൂള്‍ പരിസരസത്ത് എത്തിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാറ്റിയുടെ ഫോട്ടോയും കൊലപാതകം ഏറ്റുപറയുന്ന അക്രമിയുടെ സന്ദേശവും ഇയാളുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തി. ആക്രമണകാരിയടെ കൈവശം കത്തി, ഒരു എയര്‍ഗണ്‍, അഞ്ച് കാനിസ്റ്ററുകള്‍ എന്നിവയുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പോലീസിന് നേരെ വെടിയുതിര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് തിരികെ വെടിവെച്ചത്. അക്രമിക്ക് ഒന്‍പത് തവണ വെടിയേറ്റു, റിക്കാര്‍ഡ് പറഞ്ഞു. ആക്രമണകാരി മഡിലൈന്‍ ജില്ലയിലെ നോര്‍മാണ്ടി പട്ടണമായ എവ്ര്യൂക്സിലാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button