തിരുവനന്തപുരം : എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് വിമര്‍ശനവിമായി രംഗത്തെത്തിയത്. ഇപ്പോള്‍ ഇതാ നടന്‍ സന്തോഷ് പണ്ഡിറ്റ് ഇതിനെതിരെ എത്തിയിരിക്കുകയാണ്. പണ്ഡിറ്റിന്റെ സാമൂഹ്യ നീരീക്ഷണം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്.
‘സേവ് ദി ഡേറ്റ് ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാന്‍ ഇരിക്കുന്നവര്‍ ചില ‘സ്വകാര്യ ഫോട്ടോകള്‍’ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പരസ്യമായ് ഇടും. ചില സദാചാരക്കാര്‍ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തില്‍ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. അതേസമയം ഇതേ യുവതികള്‍ മുഴുവന്‍ വസ്ത്രവും ഉടുത്ത് ..’സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ഇന്ന് വിമര്‍ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ലെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും. എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും എന്നിട്ടോ അവസാനം കമന്റ് ബോക്‌സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളിയെന്നും പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
‘സേവ് ദി ഡേറ്റ് ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാന്‍ ഇരിക്കുന്നവര്‍ ചില ‘സ്വകാര്യ ഫോട്ടോകള്‍’ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പരസ്യമായ് ഇടും. ചില സദാചാരക്കാര്‍ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തില്‍ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള്‍ മുഴുവന്‍ വസ്ത്രവും ഉടുത്ത് ..’സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ഇന്ന് വിമര്‍ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )
കേരളത്തില്‍ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും. എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും എന്നിട്ടോ അവസാനം കമന്റ് ബോക്‌സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.
ഇനിയും വിവാഹം കഴിക്കുവാന്‍ തയ്യാറായ് ‘ സേവ് ദി ഡേറ്റ് ‘ ഫോട്ടോഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ,തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആര്‍ക്കും ഒരു പ്രശ്‌നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം. ഇനി ഫസ്റ്റ് നൈറ്റിലെ ചെറിയ കളി തമാശകള്‍ ലൈവ് ആയി കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്‌നവും ഇവിടെ ആര്‍ക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച് അത്തരം ആളുകള്‍ വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .
ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സില്‍ ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ?
(വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താല്‍ ‘എ’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകള്‍ തന്നെ പറയുന്നു. ഇതെന്തു ലോകം ? ന്യൂ ജനറേഷന്‍ പിള്ളേര്‍ ഇങ്ങനെ തുടങ്ങിയാല്‍ പാവം സണ്ണി ലിയോണ്‍ ജി ഒക്കെ പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. )
Pl comment by Santhosh Pandit (കോഴിക്കോടിന്റെ മുത്ത്, കേരളത്തിന്റെ സ്വത്ത്, യുവതി, യുവാക്കളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/santhoshpandit/posts/3580213788699522
Post Your Comments