പാറ്റ്‌ന: ബിഹാറില്‍ ഈ കോവിഡ് കാലത്തും വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് ആവേശമാണ് നടക്കുന്നത്. അവിടത്തെ തെരഞ്ഞെടുപ്പ് ആവേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ടിവി ചാനലുകളും സജീവമായി തന്നെ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങളും, വികസന ഭരണവിലയിരുത്തലുകളുമായി ജനങ്ങളോട് നിരന്തരമായി ഇടപ്പെട്ട് കൊണ്ടിരിക്കുകയാണ് അവിടെ മാധ്യമങ്ങള്‍. ഇതിനിടയില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട
ബിഹാര്‍ തക്ക് എന്ന ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരു വയോധികനായ ഗ്രാമീണന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. വികസനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരേസമയം ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ വിഡിയോ ആണിത്.
ഗ്രമത്തില്‍ വികസനം എത്തിയോ എന്നായിരുന്നു ബിഹാര്‍ തക്കിന്റെ റിപ്പോര്‍ട്ടര്‍ ഗ്രാമീണനോട് ചോദിച്ചത്. ഇതിന് മറുപടിയായി വയോധികന്‍ നല്‍കിയ മറുപടി ‘വികാസ്….ഞാനിവിടെയില്ലായിരുന്നു സാര്‍. എനിക്ക് അസുഖമായതിനാല്‍ ഞാന്‍ ഡോക്ടറുടെ അടുത്തായിരുന്നു’ എന്നായിരുന്നു.
पत्रकार @UtkarshSingh_ : “विकास पहुँचा है आपके गाँव में?”
ग्रामीण: “विकास? हम नहीं थे यहाँ सर। बीमार थे डाक्टर के पास गए थे।” pic.twitter.com/gGucQoNvCI
— Umashankar Singh उमाशंकर सिंह (@umashankarsingh) October 16, 2020
ഇതിനോടകം തന്നെ ഈ വീഡിയോയുടെ ട്രോളുകളും മീമുകളും സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഈ ഗ്രാമത്തില്‍ വികസനം എത്താത്തതു കൊണ്ടാണോ അതോ അദ്ദേഹത്തിന്റെ നിഷ്‌കളങ്കത കൊണ്ടാണോ ഇത്തരം ഒരു മറുപടി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച.
Post Your Comments