Latest NewsUAENewsGulf

അമിത വേഗത്തിലെത്തിയ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി ; ഒഴിവായത് വൻ ദുരന്തം

ഷാർജ : അമിത വേഗത്തിലെത്തിയ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ഷാർജയിൽ അൽ ഇത്തിഹാദ് റോഡിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇന്ത്യക്കാരനടക്കം രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പമ്പിലേക്ക് പാഞ്ഞുകയറിയ കാര്‍ ആദ്യം ഒരു ഷെല്‍ഫില്‍ ഇടിച്ച ശേഷമാണ് ഫ്യുവല്‍ ഡിസ്‍പെന്‍സറും പേയ്‍മെന്റ് കിയോസ്‍കും തകര്‍ത്തത്. വൻ ദുരന്തമാണ് ഒഴിവായത്.

Also read : ഭൂചലനം : 5.4 തീവ്രത

ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും, പരിക്കേറ്റ ഇന്ത്യക്കാരനെയും ഫിലിപ്പിൻസ് സ്വദേശിയെയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സിറി അൽ ഷംസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button