ബോളിവുഡ് നടൻ സുശാന്തിന്റെയും മുൻ മാനേജർ ദിശയുടെയും മരണത്തെ ക്കുറിച്ചു നിരവധി പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം വ്യാജ പ്രചരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണത്തെക്കുറിച്ച് നിരവധി വ്യാജ കഥകളും ആരോപണങ്ങളുമാണ് പ്രചരിച്ചിരുന്നത്.
ദിഷ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നെന്നാണ് ഇയാള്‍ ആരോപിച്ചത്. നടന്‍ സൂരജ് പഞ്ചോളിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണ് ദിഷ സാലിയന്റെ മൃതദേഹം കണ്ടെത്തിയത്.
read also:‘ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ അഹാനയുടെ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം
ദിഷയുടെ ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിയില്‍ സൂരജ് പഞ്ചോളി, അര്‍ബാസ് ഖാന്‍, ആദിത്യ താക്കറെ, റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നുവെന്നും പാര്‍ട്ടിക്കിടെ അവര്‍ ദിഷയെ ബലാത്സംഗം ചെയ്യുകയും പതിനാലാം നിലയിലെ അവളുടെ ഫ്ലാറ്റില്‍നിന്നു താഴേക്കു തള്ളിയിടുകയായിരുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അര്‍ബ്ബാസ് ഖാന്‍ അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാളുടെ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചനക്കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നായി പൊലീസ് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയില്‍ എത്തിച്ചു.
Post Your Comments