Latest NewsKerala

കുടുംബപ്രശ്നം മൂലം ആത്മഹത്യ ചെയ്യാൻ 12 ഉറക്ക ഗുളിക കഴിച്ചു: മനസുമാറി ദിശയിൽ വിളിച്ചു സഹായം തേടി അധ്യാപകൻ ഒടുവിൽ..

തിരുവനന്തപുരം: കുടുംബപ്രശ്‌നത്തെ തുടർന്ന് അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മഞ്ച എൽ പി എസ് സ്കൂളിൽ അറബിക് അധ്യാപകൻ ആയ അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് സ്കൂളിൽ വെച്ച് രാവിലെ10.30 ഓടെയാണ് അധ്യാപകൻ പന്ത്രണ്ട് ഗുളിക കഴിച്ചത്.

എന്നാൽ ഗുളിക കഴിച്ച ശേക്ഷം മനസുമാറിയ അധ്യാപകൻ തന്നെ ദിശ നമ്പരിൽ വിളിച്ചറിയിച്ചു. ഉടൻ തന്നെ ദിശ അധികൃതർ സ്കൂളിലെ പ്രധാന അധ്യാപികയുമായി ബന്ധപ്പെടുകയായിരുന്നു. സ്കൂളിലെ മറ്റ് അധ്യാപകരും സഹപ്രവർത്തകരും സംഭവം അറിഞ്ഞതു തന്നെ പ്രധാന അധ്യാപികയെ ദിശയിൽ നിന്നും വിളിച്ചപ്പോഴാണ്.

ഉടൻ തന്നെ അധ്യാപകരും മറ്റും ചേ‍ർന്ന് അഖിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ഈ അധ്യാപകനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 12 ഉറക്ക ഗുളിക കഴിച്ചതായാണ് അധ്യാപകൻ ഡോക്ടറോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button