ഡൽഹി: പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ബഹിരാകാശ സംഘടനയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. അന്തരീക്ഷ പഠനത്തിനായി പുതിയ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ നിർമ്മിക്കുന്നത്.
അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ പാളിയെക്കുറിച്ച് പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയുമാണ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഭൂമിയോടടുത്ത് സ്ഥിതിചെയ്യുന്ന ഭ്രമണപഥമായ ലോവർ എർത്ത് ഓർബിറ്റിലൂടെയായിരിക്കും ഈ ഉപഗ്രഹങ്ങൾ സഞ്ചരിക്കുക. സൂര്യന്റെ കിരണങ്ങൾ ഏറ്റവും ശക്തമായി പതിക്കുന്ന ആദ്യത്തെ മേഖലയെന്ന നിലയ്ക്ക്, ഈ ഭാഗത്തെ കുറിച്ചുള്ള പഠനങ്ങൾ വളരെ വിലപ്പെട്ടതാണ്.
ഡിസ്റ്റർബ്ഡ് ആൻഡ് ക്വയറ്റ് ടൈം അയണോസ്ഫിയർ-തെർമോസ്ഫിയർ ഹൈ ആൾട്ടിട്യൂഡ്, അഥവാ ദിശ എൽ, ദിശ എച് എന്നിങ്ങനെയായിരിക്കും ഈ ഉപഗ്രഹങ്ങൾക്ക് പേരു നൽകുക. ഭൂമധ്യരേഖയിൽ നിന്നും ഏതാണ്ട് 85 ഡിഗ്രി ചെരിവിൽ ആയിരിക്കും
ദിശ എച് സ്ഥാപിക്കപ്പെടുക. അതേസമയം, ദിശ എൽ, 25 ഡിഗ്രി ചെരിവിലായിരിക്കും സ്ഥാപിക്കപ്പെടുകയെന്ന് ഐഎസ്ആർഒ സയന്റിഫിക് സെക്രട്ടറി ഡോക്ടർ ശാന്തനു വ്യക്തമാക്കി.
Post Your Comments