ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റയുടെ പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും മനുഷ്യാവകാശങ്ങളാണെന്നാണ് ഗ്രേറ്റ പങ്കുവെച്ചിരിക്കുന്നത്. സ്റ്റാൻഡ് വിത്ത് ദിഷ രവിയെന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.
കർഷക പ്രതിഷേധങ്ങളുടെ മറവിൽ ദേശവിരുദ്ധ സമരങ്ങൾക്കും പ്രചാരണത്തിനും പിന്തുണ തേടിയുളള ടൂൾക്കിറ്റ് ഗ്രേറ്റയാണ് പുറത്തുവിട്ടത്. ഗ്രേറ്റയ്ക്ക് ഇത് അയച്ചു നൽകിയത് ദിഷയും മലയാളി അഭിഭാഷകയായ നികിതയുമാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ദിഷയെ ചോദ്യം ചെയ്തതിൽ നിന്നും ടൂൾകിറ്റ് തയ്യാറാക്കിയതിന് പിന്നിൽ വിപുലമായ കൂടിയാലോചനകൾ നടന്നതായി പൊലീസിന് വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് ദിഷയുടെ കസ്റ്റഡി ഡൽഹി കോടതി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേറ്റ, ദിഷയെ പിന്തുണച്ച് രംഗത്തെത്തിയത്.
Post Your Comments