Latest NewsNewsIndia

പ്രമുഖ നടന്മാരുടെ മാനേജര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചനിലയില്‍ : മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്

മുംബൈ • പ്രമുഖ ബോളിവുഡ് നടന്മാരായ സുശാന്ത് സിംഗ് രജ്പുത്, ഭാരതി സിംഗ്, വരുൺ ശർമ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സെലിബ്രിറ്റി മാനേജർ ദിഷാ സാലിയൻ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. റിപ്പോർട്ടുകൾ പ്രകാരം, 28 കാരിയായ ദിഷ മലാഡിലെ തന്റെ പ്രതിശ്രുത വരന്റെ അപ്പാർട്ട്മെന്റിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മാതാപിതാക്കൾക്കൊപ്പം ദാദറിൽ താമസിച്ചിരുന്ന ദിഷ സാലിയൻ തിങ്കളാഴ്ച ചില സുഹൃത്തുക്കളോടൊപ്പം മലാദിലെത്തിയതായി പോലീസ് പറഞ്ഞു. മലാഡ് വെസ്റ്റിലെ ജങ്കല്യൻ നഗറിലെ നടൻ രോഹൻ റായിയുടെ ഫ്ലാറ്റിലാണ് എല്ലാവരും അത്താഴത്തിനായി ഒത്തുകൂടിയത്. ആകെ ആറ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അത്താഴത്തിന് ശേഷം അവര്‍ മദ്യപിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ദിഷ അപ്പാർട്ട്മെന്റിന്റെ ജനാലയിലേക്ക് നടന്നതെന്നും മാൽവാനി പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജഗദേവ് കലപാഡ് പറഞ്ഞു. പുലർച്ചെ 2.25 നാണ് സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദിഷയെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കണ്ടിവാലിയിലെ ശതാബ്ദി ആശുപത്രിയിലേക്ക് അയച്ചു. കോവിഡ് പരിശോധനയ്ക്കായി ദിഷയുടെ സ്രവം ശേഖരിച്ച് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സാലിയന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കലപാഡ് പറഞ്ഞു. അവര്‍ മരണത്തില്‍ ദുരൂഹതയൊന്നും ആരോപിച്ചിട്ടില്ല. കുറച്ചുകാലമായി ദിഷ തന്റെ ഭാവിയെക്കുറിച്ച് ആശങ്കയിലായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആ സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്ന ദിഷയുടെ സുഹൃത്തുക്കളുടെ പ്രസ്താവനകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മദ്യലഹരിയിലായിരുന്നതിനാല്‍, ഇത് ആത്മഹത്യയാണോ അപകടമാണോ എന്ന് തങ്ങൾക്ക് കൃത്യമായി പറയാൻ കഴിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നടി ഐശ്വര്യാ റായ് ബച്ചന്‍, ഹാസ്യനടൻ ഭാരതി സിംഗ് എന്നിവർക്കായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button