MollywoodLatest NewsKeralaNewsEntertainment

‘ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ അഹാനയുടെ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം

കേന്ദ്ര നേതൃത്വത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾ കൃഷ്ണകുമാർ പങ്കുവയ്ക്കാറുണ്ട്

മലയാള സിനിമയിൽ സജീവമായ താരമാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകൾ കൂടിയായ അഹാനയുടെ പുതിയ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം. കഴിഞ്ഞദിവസമായിരുന്നു അഹാന തന്റെ ഇരുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷമാക്കിയത്. തന്റെ പുതിയ ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്ത് വിട്ടിരുന്നു. ഈ ചിത്രത്തിന് എതിരെയാണ് വിമർശനം

READ ALSO:ഇനി ജാതിയും മതവും ജാതകവും നോക്കില്ല….എനിക്ക് കല്യാണം കഴിക്കണം; പക്ഷെ പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും തയ്യാറല്ല; രഞ്ജിനി ഹരിദാസ്

‘ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ എന്നാണ് പോസ്റ്ററിന് ചുവടെ വന്നിരിക്കുന്ന ഒരു കമന്‍റ്. കേന്ദ്ര നേതൃത്വത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾ കൃഷ്ണകുമാർ പങ്കുവയ്ക്കാറുണ്ട്. അതുപോലെ രാഷ്ട്രീയ പ്രസ്താവനകള്‍ പലപ്പോഴായി ആഹാനയും നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് നാന്‍സി റാണി എന്ന ചിത്രം ബഹിഷ്കരിക്കണ മെന്ന ആഹ്വാനവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button