പാലക്കാട് : ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം സ്വദേശി കാര്‍ത്തിക്, തൃശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്.
Also read : നിധിൽ കൊലപാതകകേസ് : രണ്ട് പേര് കൂടി പിടിയിൽ
ശനിയാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു അപകടം. വണ്ടിത്താവളം പട്ടഞ്ചേരിയിൽ ദിനേശ് (32), തൃശൂര്‍ കുന്നംകുളം സ്വദേശിക്കുമാണ് പരിക്കേറ്റത്. മീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച രഘുനാഥന്‍ പാലക്കാട് – മീനാക്ഷിപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ്.
Post Your Comments