കൊച്ചി: ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസിൽ പരാമർശവുമായി ഹൈക്കോടതി. മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് ഹൈക്കോടതി പരാമർശം. പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാൽ നിലവില്‍ 85 ലേറെ പരാതികളിലാണ് പൊലീസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.
നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു. പോലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി. ഹര്‍ജി ഈമാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ചന്തേര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് കമറുദീന്‍. കമറുദീന്‍ പ്രമോട്ടര്‍മാരില്‍ ഒരാളായ കമ്പനി നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചുവെന്നാണ് പരാതി.
Post Your Comments