ന്യൂഡല്‍ഹി: ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍സ്ര് പുറത്തു വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അലിഗഡ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും വിവാദ നായകനുമൊക്കെയായ വ്യക്തിയെ ഉള്‍പ്പെടുത്തിയതിനെതിരേ കോൺഗ്രസിനുള്ളിൽ ഭിന്നത. ജാലിലെ സ്ഥാനാര്‍ത്ഥി മസ്‌ക്കൂര്‍ ഉസ്മാനിയ്‌ക്കെതിരേയാണ് ആരോപണം .
സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. 70 സീറ്റുകളിലെ 12 മുസ്്‌ളീം സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഇതിലാണ് ഉസ്മാനിയയും ഉള്‍പ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയര്‍ത്തി വിട്ടിരുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥാനാര്‍ത്ഥിയായി ഉസ്മാനിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ദേശവിരുദ്ധനും ജിന്നാഭക്തനുമായ ആള്‍ക്കാണോ പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നത് എന്ന് ചോദിച്ചുകൊണ്ട് മുന്‍ കേന്ദ്രമന്ത്രി എല്‍ എന്‍ മിശ്രയുടെ മകനും സീറ്റ് നിഷേധിക്കപ്പെട്ടയാളുമായ ഋഷി മിശ്ര രംഗത്ത് വന്നിട്ടുണ്ട്. 2018 മെയ് യില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജിന്നയുടെ ഛായാചിത്രം വരച്ച് പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ വലിയ പ്രതിഷേധത്തിന് ഇരയായ ആളാണ് ഉസ്മാനി.
read also: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്‍: ആശ്വാസകരമായ വാർത്തയുമായി അധികൃതർ
ഇതിനെതിരേ ബിജെപിയുടെ അലിഗഡ് എംപി സതീഷ് ഗൗതം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍ലര്‍ക്ക് കത്തയയ്ക്കുകയും പിന്നാലെ ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തതാണ്. കോണ്‍ഗ്രസും മഹാഗദ്ബന്ധനും ജിന്നയെയാണോ പിന്തുണയ്ക്കുന്നതെന്നും പ്രചരണത്തിലെ താരമായി ഷര്‍ജീല്‍ ഇമാം വരുമോ എന്നും ബിജെപി ചോദിക്കുന്നു.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ യുവ മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കുന്നതില്‍ ബിജെപിയ്ക്ക് ഭയമാണെന്നാണ് ഉസ്മാനിയുടെ പ്രതികരണം.
Post Your Comments