KeralaLatest NewsNews

ഡോളറിൽ കുടുങ്ങി ശിവശങ്കർ; വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം ഡോളർ

ഇന്നലെയാണ് (ഒക്‌ടോബർ-16) എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കസ്റ്റംസ് എത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാർണ്ണക്കടത്ത് കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്.കേസിലെ പ്രതിയും മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറിയുമായ എം. ശിവശങ്കറിന്‍റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

എന്നാൽ 1.90 ലക്ഷം യു.എസ് ഡോളറാണ് കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പണം പിന്നീട് കവടിയാറില്‍ വെച്ച്‌ കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു.

Read Also: വീട്ടമ്മ 24കാരനൊപ്പം ഒളിച്ചോടിയെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം…. സന്ദേശ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടും അനങ്ങാതെ പൊലീസ് ….

ഇന്നലെയാണ് (ഒക്‌ടോബർ-16) എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കസ്റ്റംസ് എത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.എന്നാൽ പിന്നീട് എം. ശിവശങ്കറിന് ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തിനില്ലെന്ന് ഡോക്ടര്‍മാര്‍. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button