Latest NewsNewsIndiaBollywoodEntertainment

ഓട പണിയാനും കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെ സിനിമാതാരങ്ങളും!! ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ്

കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓടനിര്‍മ്മിക്കുന്നതിനാണ് ശമ്ബളം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ജിഎ) ഓട പണിയാനും കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെ സിനിമാതാരങ്ങൾ. മധ്യപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയുടെ കാര്‍ഡില്‍ ബോളിവുഡ് നടി ദീപികാ പദുക്കോൺ ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രമുപയോഗിച്ചു വ്യാജ ഐഡികാർഡുകൾ കണ്ടെത്തി. സോനു ശാന്തിലാല്‍ എന്ന പേരിലുള്ള കാര്‍ഡിലാണ് ദീപികയുടെ ചിത്രം കണ്ടെത്തിയത്. പീപാര്‍കേദ നാഗ എന്ന ഗ്രാമത്തിലെ ജിര്‍നിയ പഞ്ചായത്തിലാണ് ഇത്തരം വ്യാജ ചിത്രങ്ങളുള്ള കാര്‍ഡുകള്‍ ശ്രദ്ധയിൽപ്പെട്ടത്.

read also:മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്

കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓട നിര്‍മ്മിക്കുന്നതിനാണ് ശമ്ബളം നല്‍കിയിരുന്നത്. കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെയായി ഇത്തരം വ്യാജ കാർഡുകളിലേയ്ക്ക് പണം നല്‍കിയിരുന്നു. അതേസമയം കാര്‍ഡില്‍ പേരുള്ള ആളുകള്‍ക്ക് ഇതേക്കുറിച്ച്‌ അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button