സൂപ്പർ താരം പൃഥി അങ്കിളിന് പിറന്നാളാശംസകൾ നേർന്ന് മീനാക്ഷി കുട്ടി; വല്ല മേത്തനേം കെട്ടിപ്പിടിക്കെടാ തീവ്രവാദിപ്പന്നീയെന്ന മദ്ധ്യവയസ്കയുടെ വൃത്തികെട്ട കമന്റുകൾ കണ്ട് ഞെട്ടിത്തെറിച്ച് സോഷ്യൽ മീഡിയ; വിവാദമായതോടെ കമന്റുമുക്കി

സോഷ്യൽ മീഡിയയിൽ ഈ സ്ത്രീയുടെ കമന്റുകൾ വൈറലായി മാറി

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്. സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലും സര്‍പ്രൈസ് ഒരുക്കി ഭാര്യ സുപ്രിയയും എത്തിയിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷി കുട്ടിയും പൃഥി അങ്കിളിന് ഫേസ്ബുക്കിൽ പിറന്നാളാശംസകൾ നേർ‌ന്ന് എത്തിയിരുന്നു, എല്ലാവരും അഭിനന്ദിച്ച് എത്തിയപ്പോൾ ഒരു സ്ത്രീ മാത്രം അങ്ങേയറ്റം വൃത്തികെട്ട കമന്റാണ് മീനാക്ഷിയുടെ പോസ്റ്റിന് നൽകിയത്.

സോഷ്യൽ മീഡിയയിൽ ഈ സ്ത്രീയുടെ കമന്റുകൾ വൈറലായി മാറിയിരിക്കുകയാണ്. മാന്യതയുടെ എല്ലാ അതിരും ലംഘിച്ച വാക്കുകളെന്നാണ് സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് പറയുന്നത്. പ്രതികരണം രൂക്ഷമായി മാറിയപ്പോൾ സ്ത്രീ കമന്റ് മുക്കി കളഞ്ഞെങ്കിലും സ്ക്രീൻ ഷോട്ടുകളായി സോഷ്യൽ മീഡിയയിൽ സം​ഗതി വൈറലാണ്.

Share
Leave a Comment