ദില്ലി : രാജ്യത്തിന് 100 രൂപയുടെ നാണയം സമര്‍പ്പിച്ചതിന് പിന്നാലെ ലോക ഭക്ഷ്യദിനത്തില്‍ 75 രൂപയുടെ നാണയം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി സ്ഥാപകരില്‍ ഒരാളായ വിജയജാജ സിന്ധ്യയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ട് ആയിരുന്നു 100 രൂപ നാണയം പുറത്തിറക്കിയത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി പുതിയ നാണയം പുറത്തിറക്കിയത്.
നാണയത്തിന് പുറമെ പുതുതായി വികസിപ്പിച്ചെടുത്ത 17 വിത്തുകളും പ്രധാനമന്ത്രി അവതരിപ്പിച്ചു. വെബ് ടെലികാസ്റ്റ് വഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അടുത്തിടെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
പോഷകാഹാര കുറവ് ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ലോകഭക്ഷ്യദിനം പ്രേരകമാകട്ടെയെന്ന് മോദി അറിയിച്ചു. രാജ്യത്തെ പോഷകാഹാരക്കുറവിന്റെ പ്രശ്‌നം പരിഹരിക്കാന്‍ പോഷകാഹാര വിളകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റികളില്‍ (എപിഎംസി) അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments