Latest NewsNewsInternational

ലോകം നേരിടുന്നത് 1929ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകബാങ്ക്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം 1930കളില്‍ സംഭവിച്ചതിന് സമാനമായ സാമ്പത്തിക മാന്ദ്യമാണ് നേരിടുന്നതെന്ന് ലോകബാങ്ക്. വിവിധ വികസിത അവികസിത രാജ്യങ്ങളില്‍ കനത്ത ആഘാതമാണ് കൊവിഡ് ഏല്‍പ്പിച്ചതെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ കടുത്ത കടബാധ്യത നേരിടേണ്ടിവരുന്ന സാഹചര്യമാണ്.ഈ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി 12 ബില്യണ്‍ ഡോളറിന്റെ ആരോഗ്യ അടിയന്തിര പദ്ധതിയാണ് ലോകബാങ്ക് നടപ്പാക്കുന്നത്.പ്രവാസികളില്‍നിന്നു പണം എത്തുന്ന രാജ്യങ്ങളിലും സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോള്‍ പ്രാഥമിക പരിഗണനയെന്നും മാല്‍പാസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button