തിരുവനന്തപുരം : എല്‍ഡിഎഫിലേക്ക് തന്റെ പട്ടി പോകുമെന്ന് പി.സി.ജോര്‍ജ് എംഎൽഎ. മനോരമ ന്യൂസ് കൗണ്ടര്‍പോയിൻറ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് പി.സി.ജോര്‍ജ് ഈക്കാര്യം പറഞ്ഞത്.
ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാൻ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ..’ എന്ന് പി.സി.ജോര്‍ജ് പറഞ്ഞത്.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണ്; ജെ.പി നദ്ദ
അതേസമയം മറുപടി പറഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ജോസ് കെ മാണിയെ അഭിനന്ദിച്ച് കൊണ്ടാണ് പി.സി ജോർജ് സംസാരിച്ചത്. കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാർട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താൻ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്. മാണി സാർ കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞാൻ ഉറപ്പിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments