ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിർത്തിയിലെ നീക്കം ചൈനയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. ബിഹാറിലെ ഔറംഗാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജെ.പി നദ്ദയുടെ പരാമർശം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചൽ പ്രദേശിൽ നിന്ന് ലഡാക്കിലേക്ക് പണിതത്. മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തായ്‌ലൻഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് രാജ്യം അർഹിക്കുന്ന മറുപടി നൽകിയെന്നും ജെ.പി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ ജനങ്ങളെ ലാലുപ്രസാദിന്റെ ‘ജംഗിൾ രാജിൽ’ നിന്ന് മോചിപ്പിച്ചുവെന്നും ജെപി നദ്ദ വ്യക്തമാക്കി.
ഒക്ടോബർ 28, നവംബർ 3, നവംബർ 7 തിയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ.
Post Your Comments