
തിരുവനന്തപുരം: കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തിയാണ് കാനത്തെ കണ്ടത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസ് കെ മാണി കാനത്തെ സന്ദര്‍ശിച്ചത്.
ഇടത് മുന്നണി പ്രവേശനം ഉടനുണ്ടാവുമെന്ന് ജോസ് കെ. മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ല ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. സിപിഎം നേതാക്കളെയും കാണുന്നുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
Post Your Comments