Latest NewsNewsIndia

ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി നൽകി വീണ്ടും ഇന്ത്യ

ന്യൂഡൽഹി : അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി നൽകി വീണ്ടും ഇന്ത്യ. ചൈനീസ് ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാനായി ഇന്ത്യ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിരോധിച്ചു എന്നാണ്. ഇതോടെ ചൈനീസ് കമ്പനികൾ വൻ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്.

ഏകദേശ 500 ദശലക്ഷം ഡോളർ വിലവരുന്ന എയർകണ്ടീഷണറുകളുടെ ഇറക്കുമതിക്കാണ് വ്യാഴാഴ്ച രാത്രി ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. പ്രാദേശിക ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ‘അനിവാര്യമല്ലാത്ത ഇറക്കുമതി’ യിലെ മാനദണ്ഡങ്ങൾ ഇന്ത്യ കൂടുതൽ കർശനമാക്കിയത്.

ജൂലൈയിൽ ഇന്ത്യ ടെലിവിഷൻ സെറ്റുകൾ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇറക്കുമതിക്കാരോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൽ (ഡിജിഎഫ്ടി) ലൈസൻസ് തേടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയർകണ്ടീഷണറുകളും അതിൽ നിറച്ച റഫ്രിജറന്റുകളുമായാണ് (എസിയിൽ ഉപയോഗിക്കുന്ന വാതകം) വരുന്നത്. 469 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്പ്ലിറ്റ് എയർകണ്ടീഷണറുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button