COVID 19Latest NewsNewsIndiaInternational

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,51,144 ആയി . കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,02,417 ആയപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 2,93,64,941 ആയി.

Read Also : ശക്തിയാർജ്ജിക്കാൻ ഒരുങ്ങി വ്യോമസേന ; റഫേൽ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച് ഉടൻ ഇന്ത്യയിൽ എത്തും

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82 ലക്ഷം പിന്നിട്ടു. ഇതുവരെ 82,15,199 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,22,712പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു. മരണം 1.12 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 81,514 പേര്‍ കൊവിഡ് മുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 64 ലക്ഷത്തോടടുക്കുന്നു രോഗമുക്തി നിരക്ക് 87.36 ശതമാനം. ആകെ രോഗികളുടെ 11.12 ശതമാനമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button