COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കൂടാനുള്ള കാരണമെന്തെന്ന് വെളിപ്പെടുത്തി ഡോക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം 12,469 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 11,743 ആയി.

Read Also : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കില്ല : പുതിയ പഠന റിപ്പോർട്ട് പുറത്ത് 

അതേസമയം കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ രോഗികളും അണുബാധ മൂലമാണ് മരിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ആഴ്ചകളോളം ഐസിയു, വെന്‍റിലേറ്റർ തുടങ്ങിയ കൃത്രിമ യന്ത്രസംവിധാനത്തിന്‍റെ സഹായത്തോടെ ചികിൽസയിലിരിക്കുന്നവർക്കാണ് പ്രധാനമായും ഈ അണുബാധ കണ്ടു വരുന്നതെന്നും ഈ അണുബാധ ആന്‍റിബയോട്ടിക്കുകളോട് പ്രതികരിക്കാത്തതിനാലാണ് മരണം സംഭവിക്കുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button