വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുമായി യുഎസ്, തായ്വാന്‍ കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍. . യു.എസ്-ചൈന ബന്ധം ദീര്‍ഘകാലമായി മോശമായി വരുന്നതിനിടെയാണ് തങ്ങളുടെ ഭരണപ്രദേശമെന്ന് ചൈന സ്വയം അവകാശപ്പെടുന്ന തായ്വാന്‍ തീരത്തുടെയുള്ള യു.എസ് യുദ്ധക്കപ്പലിന്റെ യാത്ര. എന്നാല്‍ ഇതൊരു പതിവ് യാത്രയാണെന്നാണ് യു.എസ് സേന വ്യക്തമാക്കുന്നത്.
Read Also : ചൈനയുടെ നിലപാടിനെ തള്ളി ഇന്ത്യ : ഇന്ത്യയുടെ കാര്യത്തില്‍ ചൈന ഇടപെടേണ്ടെന്ന് താക്കീത്
ശത്രുരാജ്യത്തിന്റെ മിസൈലുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന യു.എസ്.എസ് ബാരി എന്ന യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം തായ്വാന്‍ തീരത്തിന് സമീപം കടന്നുപോയതായി പറയപ്പെടുന്നത്. യു.എസിന് ഇന്ത്യോ പസഫിക്ക് മേഖലയിലുള്ള താല്‍പര്യത്തെ ഇത് സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടതെല്ലാം തങ്ങളുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എത്തിക്കുമെന്നും യു.എസ് നാവിക സേന അറിയിച്ചു. ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments