ന്യൂഡല്‍ഹി: ചൈനയുടെ നിലപാടിനെ തള്ളി ഇന്ത്യ, ഇന്ത്യയുടെ കാര്യത്തില്‍ ചൈന ഇടപെടേണ്ടെന്ന് താക്കീത് . ലഡാക്കില്‍ നിര്‍മാണം പാടില്ലെന്ന ചൈനീസ് നിലപാടാണ്് ഇന്ത്യ തള്ളിയത്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് ഒരു കാര്യവുമില്ലെന്നും അവരുടെ നിലപാട് അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
അതിര്‍ത്തി മേഖലയുടെ അടിസ്ഥാന വികസനത്തിനായി ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനെ എതിര്‍ക്കാന്‍ ചൈനയ്ക്ക് ഒരു അധികാരവുമില്ല. ലഡാക്ക്, ജമ്മു കാഷ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ജമ്മു കാഷ്മീര്‍ പോലെ തന്നെ അരുണാചല്‍ പ്രദേശും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും. ഈ വസ്തുത ഉന്നത തലത്തില്‍ ഉള്‍പ്പെടെ ചൈനീസ് പക്ഷത്തെ പലതവണ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.
Post Your Comments