Latest NewsKerala

എംഎല്‍എ ഉൾപ്പെടെയുളളവർ രംഗത്തെത്തിയിട്ടും കയ്യേറ്റം ഒഴിപ്പിനൊരുങ്ങി ദേവികുളം സബ് കലക്ടർ

എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടും മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനൊരുങ്ങി ദേവികുളം സബ് കലക്ടർ രേണു രാജ്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പഴയമൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് അനധികൃതമായി വനിതാ വ്യാവസായ കേന്ദ്രം നിര്‍മ്മിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള കളക്ടറുടെ അനുമതിയില്ലാതെയാണ് നിര്‍മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള കളക്ടറുടെ അനുമതി ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്.

നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ എംഎൽഎ എസ് രാജേന്ദ്രൻ മടക്കി അയച്ചതിന് പിന്നാലെയാണ് സബ്കലക്ടര്‍ രേണു രാജ് നേരിട്ട് രംഗത്തിറങ്ങിയത്, ഇതോടെ രേണു രാജിനെ എംഎൽഎ പരസ്യമായി അധിക്ഷേപിക്കുകയുണ്ടായി. എന്നാൽ അധിക്ഷേപങ്ങള്‍ വകവയ്ക്കാതെ നിയമപരമായി മുന്നോട്ടുപോകാനാണ് സബ് കലക്ടറുടെ തീരുമാനം. കയ്യേറ്റം അനുവദിക്കില്ല എന്ന് തന്നെയാണ് കലക്ടർ രേണു രാജിന്റെ തീരുമാനമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button