കുളത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുവെന്ന് ഫേസ്ബുക്കിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോസ്റ്റിട്ടിരുന്നു, എന്നാൽ വൻ വിമർശനമാണ് ആ പോസ്റ്റിന് ലഭിയ്ച്ചത്.
ഇതുമായി ബന്ധപ്പെട്ട കുറിപ്പുമായി എത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കർ. കൊട്ടാരം കണക്കെയുള്ള ഈ സൗധം കേവലം 35 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് എന്നൊരു പോസ്റ്റ് അദ്ദേഹം ഇട്ടു. 15 മിനിറ്റിനു ശേഷം 35 ലക്ഷം എന്നതിനെ എഡിറ്റ് ചെയ്തു മാറ്റി. പിന്നീട് ഏതാണ്ട് 21 മണിക്കൂറിനുശേഷം പോസ്റ്റ് വീണ്ടും എഡിറ്റ് ചെയ്ത് 35 ലക്ഷം ചേർത്തു.
എംഎൽഎയുടെ ആസ്തിവികസനത്തിൽ ഉൾപ്പെട്ടതാണെന്ന് എതിർക്കുന്നവർ പോലും അംഗീകരിക്കും. അതാണ് കടകംപള്ളി. ഇസ്തമെന്നാണ് പരിഹാസ രൂപേണ ശ്രീജിത് കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം…..
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നല്ല മനുഷ്യനാണ്; സത്യമേ പറയൂ.
കൊട്ടാരം കണക്കെയുള്ള ഈ സൗധം കേവലം 35 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് എന്നൊരു പോസ്റ്റ് അദ്ദേഹം ഇട്ടു. 15 മിനിറ്റിനു ശേഷം 35 ലക്ഷം എന്നതിനെ എഡിറ്റ് ചെയ്തു മാറ്റി. പിന്നീട് ഏതാണ്ട് 21 മണിക്കൂറിനുശേഷം പോസ്റ്റ് വീണ്ടും എഡിറ്റ് ചെയ്ത് 35 ലക്ഷം ചേർത്തു.
പലരും പറയുന്നു, ഈ മനോജ്ഞസൗധത്തിന് അത്രയും തുക ചെലവാകില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം തുക എടുത്തുകളഞ്ഞതെന്നും പിന്നീട് വിവാദമായപ്പോൾ തുക തിരികെ ചേർത്തതാണെന്നും. ശുദ്ധ അസംബന്ധം.
എനിക്കു തോന്നുന്നത് സഖാവ് ഈ 21 മണിക്കൂറിൽ ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് ബോധ്യപ്പെട്ട് തുക വീണ്ടും ചേർത്തതാവാം എന്നാണ്. അല്ലാതെ, നിങ്ങൾ ആരോപിക്കുന്നതു പോലെ… ഛേ ഛേ… മ്ലേച്ഛം…
Post Your Comments