കൊച്ചി: കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണെന്ന് പറയിപ്പിച്ച മാണിയുടെ മകന്റെ മിടുക്കിന് അഭിനന്ദനം… ഇടതിലേയ്ക്ക് എന്റെ പട്ടി പോകും… ജോസ് മാണിയ്ക്കെതിരെ പിസിയുടെ ഒളിയമ്പ് . അതേസമയം കെ.എം.മാണിയ്‌ക്കെതിരെയുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ് അറിയിച്ചു. കെഎം മാണി ധനകാര്യമന്ത്രിയായിരിക്കെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ട്.
ബാര്‍ക്കോഴയായി പണം കൊടുക്കാന്‍ വന്ന മുതലാളിമാര്‍ വരുന്ന വഴി ബാറില്‍ കയറി ഒന്നു മിനുങ്ങി. ഇത്ര ലക്ഷം പെട്ടിയിലിരിക്കയല്ലേ എന്നു കരുതി അതില്‍ നിന്നും പണം എടുത്ത് ബാറിലെ ബില്ലും അടച്ചു. പതിനായിരം കുറഞ്ഞാല്‍ മാണി സാര്‍ എങ്ങനെ അറിയാനാ എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ അവര്‍ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റര്‍ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതില്‍ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്.’ പി.സി ജോര്‍ജ് പറഞ്ഞു.
ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ്‌ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
Post Your Comments