Latest NewsNewsIndia

ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വാദം ഇറക്കിയിരിക്കുന്നത് രാജ്യത്ത് സാമുദായിക സംഘര്‍ഷം ഉണ്ടാക്കണമെന്ന് കരുതിക്കൂട്ടി… …. രാഷ്ട്രപതിയ്ക്ക് സൈനികരുടെ കത്ത് …. മുസ്ലിം റെജിമന്റ് എന്ന സംഭവം ഇല്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വാദം ഇറക്കിയിരിക്കുന്നത് സാമുദായിക വിദ്വേഷം മാത്രം ലക്ഷ്യം വെച്ച് …. രാഷ്ട്രപതിയ്ക്ക് സൈനികര്‍ കത്ത് നല്‍കി.  പാകിസ്താനെതിരേ നടന്ന യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്ളീം റെജിമെന്റ് പോരാടാന്‍ വിസമ്മതിച്ചെന്നത് സാമുദായിക വിദ്വേഷം ലക്ഷ്യമിട്ടുള്ള വ്യാജവാര്‍ത്തയാണെന്ന് ആരോപിച്ച്പ്രസിഡന്റിന് 120 മുതിര്‍ന്ന സൈനികര്‍ ഒപ്പിട്ട കത്ത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : ജനങ്ങള്‍ക്കായി വീണ്ടും സുരേഷ് ഗോപി എം.പിയുടെ സഹായം… പ്രാണവായു പദ്ധതിയ്ക്ക് തുടക്കം

1965 ലെ പാകിസ്താനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ മുസ്ളീം റജിമെന്റ് പോരാടാന്‍ വിസമ്മതിച്ചു എന്ന രീതിയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശമായിരുന്നു കത്തിന് ആധാരമായത്. 2013 മെയ് മുതലാണ് ഇത്തരം തെറ്റിദ്ധാരണാ ജനകമായി പ്രചരണം തുടങ്ങിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വേള്‍ഡ് ഹിന്ദൂസ് യുണൈറ്റഡ് എന്ന പേരിലായിരുന്നു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്.

ഇന്ത്യന്‍ സൈന്യത്തിലെ ഇസല്‍മിക ഭടന്മാര്‍ക്ക് ഇന്ത്യയോടുള്ളതിനേക്കാള്‍ വിധേയത്വം പാകിസ്താനോട് ആയിരുന്നു എന്ന പ്രചരണം ലക്ഷ്യമിട്ടുള്ള ട്വീറ്റ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പലതവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ചൈനീസ് ആക്രമണകാലത്താണ് എന്നത് ഗൂഡലക്ഷ്യം വെച്ചുള്ളതാണെന്നും 18 അക്കൗണ്ടുകളാണ് ഇത് റീ ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ഇതിലെ ‘ മുസ്ളീം റെജിമെന്റ്’ എന്ന വാദം തന്നെ തെറ്റായിരുന്നു. 1965 ലോ അതിന് ശേഷമോ ഇന്ത്യന്‍ സൈന്യത്തില്‍ മുസ്ളീം റെജിമെന്റ് എന്നൊന്ന് ഇല്ലായിരുന്നു എന്നും സീനിയര്‍ റാങ്കിംഗില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വാദം തെറ്റാണെന്ന് നേരത്തേ തന്നെ ഉന്നത സൈനികര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button