Latest NewsIndiaNewsInternational

അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയെ വിമർശിച്ച ചൈന അനുകൂലിയായ പ്രതിരോധ മന്ത്രിയെ മാറ്റി നേപ്പാൾ സർക്കാർ

കാഠ്മണ്ഡു: അതിർത്തി പ്രശ്നങ്ങളിൽ ഉൾപ്പെടെ ഇന്ത്യയെ വിമർശിക്കുന്ന സമീപനം സ്വീകരിച്ച പ്രതിരോധ മന്ത്രിയെ മാറ്റി നേപ്പാൾ.ചൈനയോട് അനുകൂല നിലപാട് പുലർത്തിയ ഉപപ്രധാനമന്ത്രി കൂടിയായ ഇഷ് വാർ പൊഖ് റേലിനെയാണ് പ്രതിരോധ വകുപ്പിന്റെ ചുമതലയിൽ നിന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി നീക്കിയത്.

Read Also : ശബരിമല ക്ഷേത്രം നാളെ തുറക്കും ; മല കയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ 

ഇന്ത്യയുമായി കൂടുതൽ അടുക്കാൻ നേപ്പാൾ തയ്യാറെടുക്കുകയാണെന്ന് നടപടി റിപ്പോർട്ട് ചെയ്ത പ്രാദേശിക , അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തി.പ്രധാനമന്ത്രി തന്നെയാണ് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുക. നവംബർ മൂന്നിനാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ നേപ്പാൾ സന്ദർശിക്കാനിരിക്കുന്നത്.കരസേനാ മേധാവിയുടെ സന്ദർശനത്തോട് താൽപര്യമില്ലാത്ത നിലപാടാണ് ഇഷ് വാർ പൊഖ്റേൽ സ്വീകരിച്ചിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടതെന്നായിരുന്നു പാെഖ്റേലിന്റെ നിലപാട്.

ചെെനയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയും രാജ്യത്തിന്റെ കാെറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലെ വീഴ്ചയും പൊഖ്റേലിന്റെ സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.നേപ്പാൾ കരസേനാ മേധാവി ജനറൽ പൂർണ ചന്ദ്ര ഥാപ്പയുമായും പൊഖ്റേൽ നല്ല ബന്ധത്തിലായിരുന്നില്ല.

ഇന്ത്യയുമായുള്ള ബന്ധം ഇടയ്ക്ക് വഷളായിരുന്നെങ്കിലും മേഖലയിൽ ചൈനയ്ക്ക് ബദലായി ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ തുടർന്ന് നേപ്പാൾ മനംമാറ്റത്തിന്റെ സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമാേദിയെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ച നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കി ചിത്രീകരിക്കുന്ന പാഠപുസ്തകങ്ങളുടെ വിതരണവും അദ്ദേഹം ഇടപെട്ട് നിർത്തിവെച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button