KeralaLatest NewsNewsCrime

പശുവിനെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് : പശുവിനെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ.  എന്‍ഐടിക്ക് സമീപം വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശിയുടെ പശുവിനെയാണ് ഇയാള്‍ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. രാത്രി സമയങ്ങളിൽ തൊഴുത്തിലെത്തിയ ശേഷം ഇയാൾ പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ്. പലപ്പോഴായി പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമ ഒരിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും തൊഴുത്തിന് സമീപം സി സിടിവി ക്യാമറാ സ്ഥാപിക്കുകയും ചെയ്തു.

Read Also :  പിതാവിനോടുള്ള പ്രതീകാരം തീർക്കാൻ മകന്റെ കൈകൾ മുറിച്ചു മാറ്റി കണ്ണുകൾ ചൂഴ്ന്നെടുത്തു; പത്തു പേർ അറസ്റ്റിൽ

ഇതോടെയാണ് പശുവിനെ ഇയാൾ അഴിച്ചുകൊണ്ടുപോകുന്നത് ക്യാമറയില്‍ പതിഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പശു പീഡനത്തിനിരയായതായി കണ്ടെത്തുകയും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button