ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. കെ എൽ രാഹുൽ 49 പന്തിൽ 61 നോട്ടൗട്ട് ,ഗെയ്ൽ 45 പന്തിൽ 53 എന്നിവരാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത് .
Read Also : ഐഎൻഎസ് സിന്ധുവീർ അന്തർവാഹിനി കപ്പൽ മ്യാൻമാറിന് കൈമാറാനൊരുങ്ങി ഇന്ത്യ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. 39 പന്തില്‍ 3 ബൗണ്ടറിയുമായി 48 റണ്‍സുമായി പുറത്തായ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ ബാഗ്ളൂരിന് സാധിച്ചില്ല.
Post Your Comments