കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
Read also: പത്തുവയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം: കുടുംബത്തിന് വാവ സുരേഷ് വീടുവച്ച് നൽകും
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയതിനു പിന്നാലെയാണ് എം. ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു പ്രതികൾക്കെതിരെ ഇ.ഡി നൽകിയ അന്തിമ റിപ്പോർട്ടിൽ തന്നെ പ്രതി ചേർത്തിട്ടില്ലെന്നും ചില സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നുമാണ് ശിവശങ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ ശിവശങ്കറിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാൽ ഹാജരാകാൻ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്.
Post Your Comments