ന്യൂഡൽഹി: ഗവേഷണത്തിലുള്ള കൊറോണ വൈറസിനെതിരായ വാക്സീനുകളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചാലും അത് വാക്സീന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read also: രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച അര്‍ബുദ രോഗി മരിച്ചു; ലോകത്തിലെ ആദ്യത്തെ കേസ്
വൈറസുകൾക്കു നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം (ആന്റിജനിക് ഷിഫ്റ്റ്) എന്നിങ്ങനെ രണ്ടു തരത്തിൽ ജനിതക വ്യതിയാനം സംഭവിക്കാറുണ്ട്. ആദ്യത്തേതിൽ യഥാർഥ വൈറസിനോട് അടുത്തു നിൽക്കുന്ന നേരിയ മാറ്റം മാത്രമേ ഉണ്ടാകൂ. എന്നാൽ ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാൽ വൈറസുകൾക്കു പുതിയ സ്വഭാവം കൈവരും.
എന്നാൽ ഇതിനു 10 വർഷത്തിൽപരം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈറസിനു കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നു മറ്റു ചില പഠനത്തിലും കണ്ടെത്തി.
Post Your Comments