ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 63,509 പേർക്കായിരുന്നു രോഗബാധ. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 73,07,098 ആണ്.
Read also: ഇന്ന് ഒക്ടോബർ 15, ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച അത്ഭുത മനുഷ്യന്റെ ജന്മദിനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ കുറവുണ്ടെന്നത് ആശ്വാസമേകുന്ന കാര്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 680 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,11,266 ആയി ഉയർന്നിരിക്കുകയാണ്.
8,12,390 പേര്‍ ഇപ്പോൾ ചികിത്സയില്‍ കഴിയുന്നു. 63,83,442 പേര്‍ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,36,183 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9,12,26,305 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
Post Your Comments