ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് സമീപം ചൊവ്വാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മഹാരാജ്ഗഞ്ച് സ്വദേശിയായ യുവതി ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ശ്യാമ പ്രസാദ് മുഖര്‍ജി സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു യുവതി. തുടര്‍ന്ന് രാത്രി 7: 15 നാണ് യുവതി മരണപ്പെട്ടത്.
നേരത്തെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മഹാരാജ് ഗഞ്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് അലോക് പ്രസാദിനെ ലഖ്നൗ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രസാദിന്റെ അറസ്റ്റിനെത്തുടര്‍ന്ന് മഹാരാജ്ഗഞ്ചിലെ കളക്ടറേറ്റ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധത്തിന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിരേന്ദ്ര ചൗധരി, ജില്ലാ പ്രസിഡന്റ് വിപിന്‍ പാല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Post Your Comments