വാഷിംഗ്ടണ്‍: തുര്‍ക്കി മറ്റൊരു ഇറാനായി മാറുന്നു , പ്രത്യാഘാതം നേരിടാന്‍ തയ്യാറെടുക്കാന്‍ തുര്‍ക്കിയ്ക്കെതിരെ അമേരിക്കയുടെ അന്ത്യശാസനം. ഗ്രീസിന്റെ ഭാഗത്തുനിന്നും തുര്‍ക്കിയുടെ ഗവേഷണ കപ്പല്‍ മാറ്റണമെന്ന താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. എന്നാല്‍ തുര്‍ക്കി വളരെ കണക്കുകൂട്ടി കളിക്കുകയാണെന്നും നാറ്റോ സഖ്യങ്ങള്‍ക്ക് ബദലായി നീങ്ങാനുള്ള പദ്ധതി നടപ്പാവില്ലെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മോര്ഗന് ഓര്‍ട്ടാഗസ് വ്യക്തമാക്കി.
Read Also : സംസ്ഥാനത്ത് സുനാമി ബാധിതര്‍ക്കായി നിര്‍മിച്ച് നല്കിയ വീടുകളുടെ വിവരങ്ങള്‍ തേടി സി.ബി.ഐ
ഗ്രീസിന്റെ അധീനതയിലുള്ള ദ്വീപായ കാസ്റ്റലെറിസോയുടെ സമീപത്താണ് തുര്‍ക്കി കപ്പല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഗവേഷണ കപ്പലെന്ന നിലയിലാണ് കപ്പല്‍ അറിയപ്പെടുന്നതെങ്കിലും ദ്വീപ് കയ്യിലാക്കാനുള്ള നീക്കമാണ് തുര്‍ക്കി നടത്തുന്നതെന്ന് ഗ്രീസ് ആരോപിച്ചിരുന്നു . ഫ്രാന്‍സും ഇറ്റലിയും തുര്‍ക്കിയുടെ നീക്കത്തെ എതിര്‍ത്തിരുന്നു.
Post Your Comments