Latest NewsNewsInternational

തുർക്കി – സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം: മൂന്ന് മരണം, 200 ലധികം പേർക്ക് പരിക്ക്

ഹതായ്: തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേപ്രദേശത്താണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭൂകമ്പമുണ്ടായത്. ഹതായ് പ്രവിശ്യയില്‍ രണ്ടുകിലോമീറ്റര്‍ ആഴത്തില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടു. 47,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സ്ഥലത്ത് വീണ്ടും ഭൂകമ്പമുണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സമന്ദാഗിൽ ഒരാൾ മരിച്ചതായി രാജ്യത്തെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഇവിടെ കൂടുതൽ കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. ആദ്യത്തെ വലിയ ഭൂകമ്പത്തിന് ശേഷം നഗരത്തിലെ ഭൂരിഭാഗം ആളുകളും ഇതിനകം പലായനം ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട ഇരുണ്ട തെരുവുകളിൽ അവശിഷ്ടങ്ങളും ഉപേക്ഷിച്ച ഫർണിച്ചറുകളും കുന്നുകൂടി.

അതേസമയം, ആദ്യ ഭൂകമ്പത്തിൽ തുർക്കിയിൽ മരിച്ചവരുടെ എണ്ണം 41,156 ആയി ഉയർന്നതായി AFAD തിങ്കളാഴ്ച പറഞ്ഞു. ഇത് ഇനിയും ഉയരുമെന്നാണ് കരുതുന്നത്. 385,000 അപ്പാർട്ട്‌മെന്റുകൾ നശിപ്പിക്കപ്പെട്ടു. ഭൂകമ്പത്തിൽ കാണാതായവരിൽ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button