മോസ്കോ: കോവിഡ് പ്രതിരോധത്തിനായുള്ള രണ്ടാമത്തെ വാക്സിനും അനുമതി നൽകി റഷ്യ. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സീന്‍ വികസിപ്പിച്ചത്.
Read Also : അടച്ചുപൂട്ടാനൊരുങ്ങി യാഹൂ ഗ്രൂപ്പ്
എപിവാക്‌കൊറോണ എന്ന പേരുള്ള വാക്‌സിന്‍ ആണ് വികസിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 പേരില്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു.ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ് വാക്സീന് അനുമതി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. വാക്സീന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പുടിന്‍ അഭിനന്ദിച്ചു. രണ്ട് വാക്സീനുകളും നിര്‍മാണം വര്‍ധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്സീന്‍ അവര്‍ക്കും നല്‍കുമെന്നും പുടിന്‍ അറിയിച്ചു.
എപിവാക്‌കൊറോണ വാക്‌സിന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി വന്‍തോതില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്‌സിന്‍ പരീക്ഷിക്കുക.
അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്സീന്‍ സ്പുട്നിക് 5 പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല. നിലവില്‍ മോസ്‌കോയിലെ 40000 വളണ്ടിയര്‍മാര്‍ക്ക് മാത്രമാണ് സ്പുട്‌നിക് നല്‍കിയത്.
Post Your Comments