ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകൾ ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച് കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്ന ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മാത്രമേ വിസയുള്ള വിദേശികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ കഴിയൂ.
Read Also: ഈ രാജ്യത്ത് കുടുങ്ങിയ 250 ഇന്ത്യക്കാർക്കു കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്
നിലവില്‍ കോവിഡ് റിസ്‌ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ മതിയാകും. ഏത് തരം ക്വാറന്റൈനാണ് വേണ്ടതെന്ന കാര്യം ഈ റീ എന്‍ട്രി പെര്‍മിറ്റില്‍ സൂചിപ്പിക്കും. ഈ രാജ്യങ്ങളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ട്. ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴിയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്.
Post Your Comments