ചെന്നൈ: ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ക്വാറന്റൈൻ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയരുന്നു . ഇറ്റലിയിൽ നിന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ മടങ്ങിയെത്തിയത്.ഇന്ത്യയ്ക്ക് പുറത്തുനിന്നും വന്നിട്ടും രാഹുൽ ഗാന്ധി എന്തുകൊണ്ട് ക്വാറന്റൈനിൽ കഴിയാൻ തയ്യാറാകുന്നില്ലെന്നും കൊറോണ മാനദണ്ഡങ്ങൾ രാഹുലിന് ബാധകമല്ലേയെന്നും അഭിഭാഷകയായ ചാന്ദിനി ഷാ ചോദിച്ചു.
#WATCH | Tamil Nadu: Congress leader Rahul Gandhi participated in #Pongal celebrations in Madurai earlier today and had lunch with locals pic.twitter.com/jhnicmOdUD
— ANI (@ANI) January 14, 2021
നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമാണോ ബാധകമെന്നും വിഐപികൾക്ക് എന്തും ചെയ്യാം എന്നാണോ എന്നുമൊക്കെയുള്ള വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു.ജനുവരി 10നാണ് രാഹുൽ ഇറ്റലിയിൽ നിന്നും മടങ്ങി എത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ജനുവരി 14ന് തന്നെ അദ്ദേഹം തമിഴ്‌നാട്ടിലെത്തി. ജെല്ലിക്കെട്ട് നടക്കുന്ന വേദിയിലെത്തിയ രാഹുലിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ചെന്ന് മാത്രമല്ല, സാമൂഹിക അകലം പാലിക്കുന്നതിലും രാഹുലിന് വീഴ്ച പറ്റിയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്
Post Your Comments